12 Jan 2015

# 2.ഞാൻ കണ്ട ആത്മാവ്




                           ഇത് ശരിക്കും  ഒരു സംഭവ കഥയാണ്.രണ്ടു വർഷം  മുൻപുള്ള സംഭവമാണിത്. ഭയം കൊണ്ടാണ് പറയാൻ ഇത്രയും താമസിച്ചത്. നിങ്ങൾ ഇത് വിശ്വസിക്കാൻ തരമില്ല. എങ്കിലും എന്റെ ഒരു മനസമാധാനത്തിനു ഞാൻ ഇവിടെ എഴുതുന്നു ....!!

ഈ സംഭവം നടക്കുന്നതിനു ഏകദേശം ഒരു ആഴ്ച  മുൻപേ വീടിനു അര കിലോമീറ്റർ ദൂരം മാത്രമുള്ള റെയിൽവേ ട്രാക്കിൽ ഒരു അമ്മയും കുഞ്ഞും ആത്മഹത്യ  ചെയ്തിരുന്നു.ആ സംഭവത്തിന്‌ ശേഷം ആ വഴി പോകാൻ ആര്ക്കും വലിയ ധൈര്യം  ഇല്ലായിരുന്നു.പ്രേതത്തിലും ജിന്നിലും ഒന്നും എനിക്ക് വിശ്വാസം ഇല്ലായിരുന്നെങ്കിലും അതുവഴി പോകുമ്പോൾ എന്തോ ഒരു മനം പുരട്ടൽ അനുഭവപ്പെടുമായിരുന്നു.കഴിവതും ആ വഴി ഒഴിവാക്കി എനിക്ക് ഒരു രാത്രി ആ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യേണ്ടി വന്നു.രാത്രി ഒരു പത്തു പത്തര സമയം. ഒരു ആവശ്യത്തിനു തിരുവനന്തപുരത്ത് പോയിട്ട് തിരികെ വന്നത് ആ വഴിയെ ആയിരുന്നു.മറ്റുള്ളവഴികൾ ദൂര കൂടുതൽ ആയത് കൊണ്ട് വേഗം വീട്ടിലെത്താൻ ഈ വഴിയെ ഒന്നും ആലോചിക്കാതെ നടന്നു.പകുതി ആയപ്പോൾ കരണ്ടും പോയി .ആ നിമിഷമാണ്  'ആത്മഹത്യ' സംഭവം എൻറെ മനസ്സിലേക്ക് ഇരച്ചു കയറിയത്.കരണ്ടുകെട്ടും ചാറ്റൽ മഴയും പിന്നെ നിശാ ജീവികളുടെ കരച്ചിലും കേട്ടപ്പോൾ ഞാനും വിയർത്തു പോയി (എന്റെ സ്ഥാനത്ത് ആരായാലും ഭയന്ന് പോകും).
എങ്കിലും സധൈര്യം ഞാൻ മുൻപോട്ടു പതുക്കെ നീങ്ങി (പുറകോട്ട് എവിടെ പോകാൻ..!!). റെയിൽവേ ട്രാക്ക് അടുത്തെത്തിയപ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത് - ഒരു വെളുത്ത രൂപം റെയിൽവേ ട്രാക്കിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നു,ആ രൂപം വല്ലാതെ പ്രകാശം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. 'ഒന്നുറക്കെ കരയാൻ പറ്റിയിരുന്നെങ്കിൽ' എന്നുപോലും ഞാൻ ആഗ്രഹിച്ച നിമിഷം ,എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല .നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ പോലും പറ്റുന്നില്ല. പ്രാർത്ഥിക്കാൻ പറ്റിയ ഒരു ദൈവത്തെപ്പോലും ഒർമ്മവന്നുമില്ല.എന്ത് ചെയ്യണം എന്നറിയാത്ത നാല് മിനുട്ട് - അപ്പോഴു ആ രൂപം പൊങ്ങിയും താണും ഇരുന്നു!! രണ്ടും കൽപ്പിച്ച് ട്രാക്കിൽ കിടന്ന ഒരു മിറ്റിൽ കഷ്ണം എടുത്തു ഒറ്റ ഏറു കൊടുത്തു ;ഏറു കൊണ്ടതും "അയ്യോ" എന്ന് ആ രൂപം കരഞ്ഞതും ഒരുമിച്ചായിരുന്നു. പിന്നെ ഞാൻ അവിടെ നിന്നില്ല. ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗതയിൽ ഞാൻ വീട്ടിലെത്തി.ആദ്യം ഒന്നും  ഉറക്കം വന്നില്ല,എങ്കിലും പിന്നീട് എപ്പോഴോ ഉറങ്ങി....

പിന്നീട് ആണ് ഞാൻ ആ നഗ്ന സത്യം അറിയുന്നത്.തുണി ഉടുപ്പിക്കാതെ തന്നെ ആ സത്യം ഞാൻ നിങ്ങളോട് പറയട്ടെ - ഞാൻ അന്ന് എറിഞ്ഞത് അവിടെ പുതിയതായി ചാർജ് എടുത്ത ഇടവക വികാരിയെ ആയിരുന്നു.പള്ളിയിലേക്ക് പോകും വഴി ട്രാക്കിൽ വീണ താക്കോൽ പെൻ ടോർച്ച് അടിച്ചു നോക്കുകയായിരുന്നു പാവം അച്ഛൻ (അച്ഛൻ എന്നോട് ക്ഷമിക്കണം )...!! 
പക്ഷെ എന്നെ ഇപ്പോഴും ചിരിപ്പിക്കുന്ന സംഭവം അതല്ല.അവിടെ ഇപ്പോഴും പ്രേതബാധ ഉണ്ടെന്നും ആ കല്ല്‌ എറിഞ്ഞത് ആത്മഹത്യ ചെയ്ത ആ സ്ത്രീ ആണെന്നുമാണ് ഇപ്പോഴും അവിടെ  പ്രചരിക്കുന്നത്. വികാരിയുടെയും  കുഞ്ഞാടുകളുടെയും പ്രതികരണം ഭയന്നും,എനിക്ക് പ്രേതബാധ കൂടി എന്നുവരെ പറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇത് ഇപ്പോഴും അവിടെ രഹസ്യമാണ്..

"പ്രേതത്തെ കല്ലെറിഞ്ഞപ്പോൾ എൻറെ യുക്തി കൂടുതൽ ബലപ്പെട്ടു..എന്നാൽ കല്ല്‌ കൊണ്ടവർക്കോ....??" 


8 Jan 2015

# 1. സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ

ഇതാണ് നുമ്മ പറഞ്ഞ സമാധാന മതം!!

                       

           "ഞങ്ങളാണ് സത്യമതം ,ഞങ്ങളാണ് സമാധാന മതം" എന്ന് ഇപ്പോഴു  കൊട്ടിഘോഷിക്കുകയും അതിനു നേർ വിപരീതം പ്രവര്ത്തിക്കുകയും ചെയ്യുന്ന ഏക മതമാണ്‌ ഇസ്ലാം! ഇസ്ലാം സമാധാന മതം അല്ലെന്നു പറയുന്നവരെ മാത്രമേ ഇവർ കൊല്ലാറുള്ളു എന്നത് ഇവരുടെ മാത്രം പ്രത്യേകത  ആണ്!!
കേൾക്കുന്നവർ  ചിരിച്ചു  ചിരിച്ചു കക്ഷത്തിൽ നീര് വെക്കും എന്നല്ലാതെ ഇതില്‍ വാസ്തവം കണ്ടത്താൻ ഷെർലക്ക് ഹോംസിന് പോലും പറ്റീട്ടില്ല....( NB : ചിരി ഓവർ ആയാൽ പിന്നെ ചിരിക്കാൻ തല കാണില്ല, വല്ലതും സംഭവിച്ചാൽ എനിക്ക് യാതൊരു  ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല!! ) 

  സമാധാന മതത്തിന്റെ ലേറ്റസ്റ്റ് ചെയ്തികളെ പറ്റിയുള്ള വാർത്തയാണ്  ഈ പോസ്റ്റിനു ആധാരം.. അങ്ങനെ 'വല്യ'  സംഭവമൊന്നുമല്ല കേട്ടോ..അങ്ങ് ഫ്രാൻസിൽ 'Charlie Hebdo'' എന്ന വാരിക , പ്രവാചകൻ മമ്മദിനെ പറ്റി എന്തോ സർക്കസ്റ്റിക്ക്  കാർട്ടൂണ്‍ ഇട്ടു..വെഗളി പിടിച്ച രണ്ടു മൂന്നു സമാധാനക്കാർ തോക്കും റോക്കെറ്റ്‌ ലോഞ്ചെറും കൊണ്ടുവന്നു ഒരു പത്തു പന്ത്രണ്ടു പേരെ ചറപറ വെടിവെച്ചു കൊന്നു...!!

An injured person evacuated outside the office,Charlie Hebdo
                                                                                                                                                                                                                                                                        "പ്രവാചകന് വേണ്ടി പകരം ചോദിച്ചു" എന്ന് പറഞ്ഞായിരുന്നു വെടിവെപ്പ്. ഞാൻ അവരെ കുറ്റം പറയുന്നില്ല. പ്രവാചകനെയും  മതത്തെയും തളളി പറയുന്ന കാഫിറുകളെ കൊന്നൊടുക്കാൻ തന്നെയാണ് അവരുടെ കിത്താബും ആഹ്വാനം ചെയ്യുന്നത്!!  തന്നെ ബലാല്സംഗം ചെയ്യാൻ ശ്രെമിച്ചവനെ കൊല്ലേണ്ടി വന്ന സ്ത്രീയെ തൂക്കിലെറ്റിയതും ജോസഫ്‌ മാഷിന്റെ കൈകാലുകൾ വെട്ടിയതും പെഷാവാറിലെ കുരുന്നുകളെ ചുട്ടുകൊന്നതും എല്ലാം ഇവർ തന്നെ.അങ്ങനെ എത്രയെത്ര..കൂടുതൽ വെക്തമായ് പറഞ്ഞാൽ മത പോഷക സംഘടനകൾ ആയ ISIS,ലക്ഷ്വർ-ഇ-ത്വയിബ,മുജാഹ്ദീൻ എന്നിങ്ങനെ ലിസ്റ്റ് പോകുന്നു  !!
ഇപ്പോൾ ലോകത്ത് നിലനില്ക്കുന്ന ഏറ്റവും വലിയ തീവ്രവാദം ഏതാണെന്ന ചോദ്യം മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ 'സാധാരണ മനുഷ്യർ' ഉത്തരം പറഞ്ഞു തുടങ്ങും (ഉത്തരം ഞാൻ പറയുന്നില്ല )!!

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പള്ളക്ക് കത്തി വയ്ക്കുന്ന  ഈ തീവ്രവാദികളോട് ഒചോദിച്ചുകൊള്ളട്ടെ -   "അടുത്ത് നില്ക്കുന്ന സഹോദരന്റെ ഹൃദയം കാണാൻ കാഴ്ച ഇല്ലാത്ത  നിങ്ങള്ക്ക് എങ്ങനെ രൂപമില്ലാത്ത ഈശ്വരനെ കാണാൻ സാധിക്കും??" 
അല്ല ,ആരാണിപ്പോൾ ഈശ്വരനെ കാണാൻ പോകുന്നത്??!! 72 ഹൂറികളും മദ്യം ഒഴുകുന്ന പുഴയും ആണല്ലോ കിതാബിലുള്ള വാക്ദാനം..!!
ചാവേർ ആക്രമണം നടത്തുന്നവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ 72 ഹൂറികളുടെ കൂടെ  രമിക്കാൻ വേണ്ടി  സ്വന്തം ലൈംഗികാവയവം മാത്രം സിമൻറ് കട്ടകൊണ്ട് സംരക്ഷിക്കുന്ന ഇവരുടെ  വിവേചന ബോധം കാണുമ്പോൾ "സമാധാന മതപ്രസംഗം' നടത്തുന്നവരോട് സഹതാപം മാത്രമേ തോന്നാൻ തരമുള്ളൂ!!രണ്ട് പേര് ചുംബിക്കുമ്പോൾ ഒറ്റമുണ്ട് പോക്കിയുടുത്ത് കഴുതകളെ തെളിച്ചു വരുന്നവർ ഈ വാർത്തകൾ ഒന്നും  കേട്ടിട്ടില്ല എന്ന മട്ടിൽ  നടക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്..!!  
ഈ മത ഭ്രാന്തന്മാർ കാരണം പേരുദോഷം കേള്ക്കേണ്ടി വന്ന നന്മ നിറഞ്ഞ ഇസ്ലാം സഹോദരങ്ങളോട് ഞാൻ എന്റെ നിസ്സഹായത രേഖപ്പെടുത്തട്ടെ.....!!

4 Jan 2015

ആരംഭം

എല്ലാത്തിനും അതിൻറെതായ  സമയമുണ്ട് ദാസാ ....!!



                    വളരെ കാലമായി ബ്ലോഗിങ്ങ് ലോകത്തേക്ക് ചുവടു വെക്കണമെന്ന് കരുതുന്നു ... എങ്കിലും ജന്മസിദ്ധമായ മടി കൊണ്ട് സാധിച്ചില്ല..
ഇനിയും ചുമ്മാതെ ഉണ്ടും ഉറങ്ങിയും ഇരുന്നാൽ ഒന്നും നടക്കില്ലെന്നു മനസ്സിലായപ്പോൾ ഫേസ്ബുക്കിൽ അല്പ്പം ആക്ടിവ്  ആയി  , പ്രധാനമായും ഫ്രീതിന്കെര്സിൽ.പക്ഷെ കുറെ മത വെറിയന്മാരുടെ അക്രമം മൂലം ആ ഗ്രൂപ്പ് പലതവണ പൂട്ടി.ഒരുപാട് data നഷ്ടമായി.ഫേസ് ബൂക്കിനേക്കാൾ സ്ഥിരത ഉള്ള ഉപാധി ആണ് ബ്ലോഗിങ്ങ് എന്ന് മനസിലാക്കിയതിനാൽ ഇതിലേക്ക് അല്പം സമയം കണ്ടെത്തുന്നു..!!

നാളെ ഞാൻ വല്ല  മത വെറിയന്മാരുടെ കൈകൊണ്ടു മരിക്കുകയാണെങ്കിൽ എന്റെ ചിന്തകൾ  വരും തലമുറയ്ക്ക് വായിക്കാമല്ലോ..!! എന്നെങ്കിലും ഇതൊരു  പുസ്തകം ആക്കിയാൽ  കൊള്ളാമെന്നും ആഗ്രഹമുണ്ട്.
എന്തൊക്കെ സംഭവിച്ചാലും സമൂഹത്തിനു നാശം വിതക്കുന്ന എല്ലാത്തിനെയും ഞാൻ എന്നാൽ കഴിയും വിധം എതിർക്കും. 

എനിക്ക് പ്രചോദനം  നല്കിക്കൊണ്ടിരിക്കുന്ന രവിചന്ദ്രൻ സാറിനും മറ്റു സമാന മനസ്ക്കർക്കും  ഈ ബ്ലോഗ്‌ ഡിങ്ക ഭഗവാൻറെ  നാമത്തിൽ  സമർപ്പിച്ച്  കൊള്ളുന്നു......................